റേഷൻ കടകൾ ഇന്ന് തുറക്കും, നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർക്ക് ഇന്ന് വാങ്ങാവുന്നതാണ്.

സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾ അവധിയായിരിക്കും. സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും.

എ എ വൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!