മത സ്നേഹത്തിന്റെ പ്രണയക്കുരുക്കിൽ നിന്നും പെൺകുട്ടികൾ മോചിതരാകണം..   മഹിളാ ഐക്യവേദി


—————–
കോട്ടയം :കൊട്ടാരക്കരയിലെ ഹിന്ദു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതും, കോതമംഗലത്തെ ക്രിസ്ത്യൻ പെൺകുട്ടി ആത്മഹത്യ ചെയ്തതും മത സ്നേഹത്തിന്റെ കുരുക്കിൽപ്പെട്ട് ആണെന്ന് മഹിളാ ഐക്യ വേദി സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു മോഹൻ പറഞ്ഞു..

ചെറുപ്പക്കാരായ പെൺകുട്ടികളെ കറക്കി വീഴ്ത്തി കുരുക്കിലാക്കി മതം മാറ്റാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ സമൂഹം തിരിച്ചറിയണം. മതം മാറിയാൽ വിവാഹം കഴിക്കാമെന്നു പറയുന്നവരെയും അത് പ്രോത്സാഹിപ്പിക്കുന്നവരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് മഹിള ഐക്യവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ചില മത ശക്തികളുടെ ഒത്താശയോടെ  പ്രണയത്തിന്റെ മറവിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നിയമ പരമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക്  ശിക്ഷ നൽകാൻ സർക്കാർ തയ്യാറാവണം.. ജീവനും പ്രണയത്തിനും എല്ലാം ഉപരിയായി മതത്തെ തെരഞ്ഞെടുക്കുമ്പോൾ അവിടെ ഇല്ലാതാകുന്നത് മാനുഷിക മൂല്യങ്ങളാണ്  എന്നുള്ള സത്യം യുവതലമുറ മനസ്സിലാ ക്കുകയും ജാഗരൂകരാകുകയും വേണ്ടത് അത്യാവശ്യമാണ്. മത സ്നേഹത്തിന്റെ പ്രണയക്കുരുക്കിനെതിരെ സംഘടനാ പരമായ ബോധവൽക്കരണം നടത്താനും  ഭാരവാഹികൾ തീരുമാനിച്ചു..  ജനറൽ സെക്രട്ടറി ജമുനാ കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡൻറ് രമണി ശങ്കർ എന്നിവർ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!