കോട്ടയം : ടയറിന്റെ ഭാരവും റോഡുമായുള്ള ഘര്‍ഷണവും കുറച്ച്, വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന നൂതന ടയര്‍ ഗവേഷണത്തിന് എം.ജി സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് ഇന്ത്യന്‍ പേറ്റന്റ്.
ടയറുകളില്‍ ഉപയോഗിക്കുന്ന പരമ്പരാഗത പെട്രോളിയം അധിഷ്ഠിത കാര്‍ബണ്‍ ബ്ലാക്കിനു പകരം പ്രകൃതിദത്തമായ ഗ്രാഫൈറ്റിന്റെ സംയുക്തം ഗ്രാഫീന്‍ ഓക്സൈഡ്, നാനോ സിലിക്ക എന്നിവ സ്വാഭാവിക റബറില്‍ ചേര്‍ത്താണ് പുതിയ സാങ്കേതികവിദ്യയില്‍ ടയര്‍ നിര്‍മിക്കുന്നത്.
എ.ജി സര്‍വകലാശാലയിലെ കെമിക്കല്‍ സയന്‍സ് ഗവേഷകരായ വി. പ്രജിത, കെ.പി. ജിബിന്‍ എന്നിവരുടെ ഗവേഷണത്തിന്റെ ഭാഗമായി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പഠനം നടത്തിയത്. പ്രജിത പാലക്കാട് കുത്തന്നൂര്‍ സ്വദേശിയും ജിബിന്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശിയുമാണ്