‘ഇനി സംശയിക്കാനില്ല, ഊളമ്പാറയിലേക്ക് വിട്ടോ’.. വി എസ് സുനിൽ കുമാറിനെ പരിഹസിച്ച് കെ കെ അനീഷ് കുമാർ

തൃശൂർ : സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനെ പരിഹസിച്ച് ബിജെപിയുടെ തൃശൂർ മുൻ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം എന്ന സുനിൽകുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പരിഹാസം. ഇനി സംശയിക്കാൻ ഇല്ല ഊളമ്പാറയിലേക്ക് വിട്ടോ എന്നാണ് കെ കെ അനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ചായിരുന്നു സുനിൽ കുമാറിന്റെ പ്രതികരണം. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റിയെന്നും സിസിടിവി ദൃശങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞതായും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!