കോട്ടയം : സ്ത്രീകളുടെ തിരോധാനക്കേസിൽ പ്രതി സെബാസ്റ്റ്യനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
ആറ് ദിവസത്തേക്കാണ് ഏറ്റുമാനൂർ മജിസ്ട്രറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥർ ഉപദ്രവിച്ചില്ലെന്നും തനിക്ക് നിയമ സഹയം വേണമെന്നും സെബാസ്റ്റ്യൻ കോടതിയിൽ പറഞ്ഞു.
ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് ഇന്നലെ പ്രതി സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിലും, സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭൻ എന്നിവരുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. കോട്ടയം , ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്.
സ്ത്രീകളുടെ തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
