‘തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ച് പോകില്ല’… ഇന്ത്യ-പാക് സെമിയിൽ നിന്നും സ്‌പോൺസർമാർ ഒഴിഞ്ഞു…

ന്യൂഡൽഹി : വേൾഡ് ചാമ്പ്യൻഷിപ് ഓഫ് ലെജൻഡ്‌സിൽ ഇന്ത്യ ചാമ്പ്യൻസ് പാകിസ്താൻ ചാമ്പ്യൻസിനെ നേരിടും. വെസ്റ്റ് ഇൻഡീസിനെതിരെ ലീഗിലെ അവസാന മത്സരം ജയിച്ചാണ് ഇന്ത്യ സെമി പ്രവേശനം നടത്തിയത്. ലീഗ് റൗണ്ടിൽ പാകിസ്താനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ സെമിറൗണ്ടിൽ ഈ മത്സരത്തിന് വീണ്ടും നറുക്ക് വീഴുകയായിരുന്നു.ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ മൂലം ഈ മത്സരവും നടക്കുമോ എന്ന സാഹര്യമാണ് നിലവിൽ. ആദ്യ മത്സരത്തിൽ ഈ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് ഇന്ത്യ പിന്മാറിയത്.

എന്നാൽ ഈ പ്രശ്‌നങ്ങൾ നിലനിൽക്കെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ നിന്നും മാറി നിൽക്കുകയാണ് ടൂർണമെന്റിലെ പ്രധാന സ്‌പോൺസർമാരിൽ ഒരാളായ ഈസ്‌മൈ ട്രിപ്പ്. ക്രിക്കറ്റിനേക്കാള്‍ വലുതാണ് രാജ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈസ്മൈ ട്രിപ്പിൻ്റെ പിന്മാറല്‍

‘വരാനിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം വെറും ഒരും ഗെയിമല്ല. ക്രിക്കറ്റും തീവ്രവാദവും ഒരുപോലെ മുന്നോട്ട് പോകില്ല. ഈസ്‌മൈ ട്രിപ്പ് ഇന്ത്യക്കൊപ്പം നിൽക്കുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തോടുള്ള ബന്ധം നോർമലൈസ് ചെയ്യാൻ ഞങ്ങൾക്ക് സാധിക്കില്ല,’ ഈസ്‌മൈ ട്രിപ്പിന്റെ കോ ഫൗണ്ടർ നിഷാന്ത് പീറ്റി എക്‌സിൽ കുറിച്ചു.ഇത് ബിസിനസ് സംബന്ധിച്ച തീരുമാനമല്ലെന്നും രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം എഴുതുന്നു. ഇന്ത്യയിലെ ആളുകൾ പറയുന്നത് ഞങ്ങൾ കേൾക്കുന്നുവെന്നും ചില കാര്യങ്ങൾ കളിയേക്കാൾ വലുതാണെന്നും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!