ന്യൂഡൽഹി : മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ദിനംപ്രതി വിലയിരുത്തുന്നതിന് മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് ഡാമിൽ അടിയന്തരമായി സ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ.
ഡോ. ജോ ജേക്കബാണ് അപേക്ഷ നൽകിയത്. മേൽനോട്ട സമിതി രൂപീകരിച്ച 2014ലെ ഉത്തരവിൽ ഓഫീസ് സ്ഥാപിക്കണമെന്ന് നിർദേശമുണ്ടായിട്ടും ഇതുവരെയും നടപ്പായിട്ടില്ലന്ന് അപേക്ഷയിൽ പറഞ്ഞു…
യോഗ്യരായ സ്‌റ്റാഫുകളെ നിയമിച്ച് ഓഫീസ് ഉടൻ തുറക്കാൻ കേന്ദ്ര ഡാം സുരക്ഷ അതോറിറ്റിക്ക് നിർദേശം നൽകണമെന്നാണ് പ്രധാന ആവശ്യം. ഡാമിൽ സുരക്ഷ പരിശോധന വേണമെന്ന ഹർജി മൂന്നുവർഷമായി ഹൈക്കോടതിയുടെ പരിഗണനയിൽ തുടരുകയാണന്നും അപേക്ഷയിൽ പറഞ്ഞു.
