കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ആഭ്യന്തരവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജയില്‍ ഉപദേശക സമിതിയംഗം പി ജയരാജന്‍. നമ്മുടെ സമൂഹത്തെ ഞെട്ടിച്ച കേസാണ് സൗമ്യ വധക്കേസ്. ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതില്‍ ജയില്‍വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. പഹല്‍ഗാമില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരർ വിനോദസഞ്ചാ രികളെ കൊലപ്പെടുത്തിയത് സുരക്ഷാ വീഴ്ച കൊണ്ടല്ലേ എന്നും അത്തരം ഒരു സുരക്ഷാവീഴ്ച്ചയാണ് കണ്ണൂര്‍ സെന്‍ട്ര ജയിലിലുമുണ്ടായതെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയാണ്. ആദ്യപടിയായി സുരക്ഷാവീഴ്ചയ്ക്ക് കാരണമായ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും തുടര്‍നടപടികളുണ്ടാകു മെന്നും അദ്ദേഹം വ്യക്തമാക്കി.
‘പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായില്ലേ.. അതേ വീഴ്ച ഗോവിന്ദച്ചാമിയുടെ കാര്യത്തിലും ഉണ്ടായി’…
