കോട്ടയത്ത് കുമരകം റോഡിൽ മരം വീണു,
തിരക്കേറിയ റോഡിൽ ഒഴിവായത് വൻ ദുരന്തം


കോട്ടയം : കുമരകം റോഡിൽ ശക്തമായ കാറ്റിനെ തുടർന്ന് കൂറ്റൻ മരം കടപുഴകി.
ഇത് മൂലം ഗതാഗതം തടസ്സപ്പെട്ടു.

കുമരകം ചൂള പുത്തൻ റോഡിന് സമീപമാണ് തണൽമരം കടപുഴകിയത്.

വൈദ്യുതി ബന്ധവും ഇതേ തുടർന്ന് തടസ്സപ്പെട്ടു. അയ്മനം സെക്ഷൻ പരിധിയിലുള്ള ഈ പ്രദേശത്തെ പ്രധാന ഇലക്ട്രിക് ലൈൻ പൊട്ടിയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുന്നത്.

അപകടസമയം വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

കുമരകം പോലീസും, ഫയർഫോഴ്സ് അധികൃതരും എത്തി മരം വെട്ടി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

ഗതാഗതം തടസ്സപ്പെട്ടതോടെ കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങൾ പുത്തൻ റോഡ് മഞ്ചിറ വഴി പോലീസിൻ്റെ നേതൃത്വത്തിൽ തിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!