ടേക്ക് ഓഫിന് തൊട്ടുമുൻപ് എന്‍ജിനിൽ തീ, മെയ്‌ദെ കോൾ; സംഭവം അഹമ്മദാബാദ്-ദിയു ഇൻഡിഗോ വിമാനത്തിൽ

അഹമ്മദാബാദ്: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തീപ്പിടിത്തം. അഹമ്മദാബാദില്‍നിന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ദിയുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6ഇ 7966 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. തുടര്‍ന്ന് ഉടന്‍തന്നെ യാത്രക്കാരെ പുറത്തിറക്കി.

ടേക്ക് ഓഫ് റോള്‍ വേളയിലാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നതെന്നും ഉടന്‍ പൈലറ്റ് മെയ്‌ദെ സന്ദേശം, എയര്‍ ട്രാഫിക് കണ്‍ട്രോളിന് കൈമാറിയെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപത് യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ താല്‍പര്യാനുസരണം ഒന്നുകില്‍ അടുത്ത വിമാനത്തില്‍ യാത്രാസൗകര്യം ഒരുക്കുകയോ അല്ലെങ്കില്‍ ടിക്കറ്റ് തുക തിരിച്ചുകൊടുക്കുകയോ ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!