തിരുവനന്തപുരം : കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. കുട്ടികളെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 30 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിനുശേഷം അസ്വസ്ഥത ഉണ്ടായത്.
ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള വജസ്സ് വിനോദ് എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 8-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്.
കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പിൽ നിന്നും സ്കൂൾ അധികൃതർ മറച്ചുവച്ചു. സാധാരണ നൽകുന്ന മെനുവിൽ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികൾക്ക് നൽകിയതും ഹെൽത്ത് വിഭാഗത്തെ അറിയിച്ചില്ല. കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായതായി പുറത്തറിയുന്നത്.
തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ…
