സമസ്തയ്ക്ക് മുന്നിൽ  വിദ്യാഭ്യാസമന്ത്രി മുട്ടുമടക്കിയെന്ന് എബിവിപി

തിരുവനന്തപുരം: സമസ്തയ്ക്ക് വഴങ്ങി സമയ പരിഷ്കരണത്തിനു മേൽ വീണ്ടും ചർച്ചയ്ക്ക് തയാറായ സർക്കാർ തീരുമാനം വെറും പ്രീണന രാഷ്ട്രീയമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ അശ്വതി. കേരളത്തിലെ മദ്രസകൾക്കും ചില സംഘടനകളുടെയും തീരുമാനത്തിനും അനുസരിച്ചല്ല ഇവിടത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുന്നോട്ടുപോകേണ്ടത്.

സമയ മാറ്റത്തിൽ ഇനി ചർച്ചയില്ലെന്നു പറഞ്ഞ അതേ വിദ്യാഭ്യാസമന്ത്രി ഇന്ന് സമസ്തയുടെ ഭീഷണികളെ ഭയന്ന് ചർച്ചയ്ക്കു തയാറായത് സർക്കാരിന്റെ നട്ടല്ലില്ലായ്മയാണ് കാണിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയ പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇനിയും താമസിക്കരുത്. ഇപ്പോഴത്തെ സർക്കാർ നിലപാട് തികച്ചും വിദ്യാർത്ഥി വിരുദ്ധ നിലപാടാണെന്നും അശ്വതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!