എവിടെ പോയാലും വീട് തലയിലേറ്റുന്ന മന്ത്രി, തല്‍ക്കാലത്തേക്ക് അതൊന്നിറക്കിവെച്ച് വിദ്യാര്‍ത്ഥികളെ ഓര്‍ക്കണം…

കോഴിക്കോട് : കീം പരീക്ഷാ വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ പരിഹസിച്ച് ഇകെ വിഭാഗം സമസ്ത മുഖ പത്രമായ സുപ്രഭാതം.എവിടെ പോയാലും വീട് തലയിലേറ്റുന്ന മന്ത്രി തല്‍ക്കാലത്തേക്ക് അതൊന്നിറക്കി വെച്ച് വിദ്യാര്‍ത്ഥികളെ ഓര്‍ക്കണമെന്ന് മന്ത്രിയുടെ പഴയ ഇംഗ്ലീഷ് പരാമര്‍ശം ചൂണ്ടിക്കാട്ടി സുപ്രഭാതം പരിഹസിക്കുന്നു. വിദഗ്ധസമിതി റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതില്‍ പറയാത്ത കാര്യങ്ങളാണ് മന്ത്രി നടപ്പാക്കിയത്.

ഉന്നത വിദ്യാഭ്യാസം കുളം തോണ്ടിയ സ്ഥിതിയിലായി. ഉന്നത വിദ്യാഭ്യാസ രംഗം ഭരിക്കുന്നത് സംഘപരിവാറിനെ പ്രീണിപ്പിച്ചാണ് ഇടതുപക്ഷം നീങ്ങുന്നത്. കുലസ്ത്രീ വേഷധാരിയാണ് മന്ത്രിയെങ്കിലും ആണും പെണ്ണും കെട്ട വേഷം കുട്ടികള്‍ ധരിക്കട്ടെ എന്ന നിലപാടാണ് മന്ത്രിക്കെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.ആര്‍ട്സ് കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കുടുംബാസൂത്രണം നടത്തിയതുകൊണ്ടല്ല, കുട്ടികള്‍ പുറത്തേക്ക് പോകുന്നത് കൊണ്ടാണെന്ന് ഓര്‍ക്കണം. സ്വാശ്രയ കോളേജുകള്‍ക്കെ തിരെ സമരം ചെയ്ത ഇടതുപക്ഷത്തിന് സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കാന്‍ മടിയില്ലെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!