ന്യൂഡൽഹി : ജനുവരി 15 ഓടെ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
നിലവില്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. മാത്രമല്ല കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം കന്യാകുമാരി, മാലിദ്വീപ് തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഞായറാഴ്ച്ച വരെയാണ് തീരദേശ വാസികള്‍ക്ക് പ്രത്യേക മുന്നറിയിപ്പുള്ളത്.