കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ…

തലയോലപ്പറമ്പ് : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്.

മന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് രാവിലെ മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകൾ നൽകിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി മടങ്ങിയത്.

സിപിഎം കോട്ടയം ജില്ല സെക്രട്ടറി ടി ആർ രഘുനാഥ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽ കുമാർ എന്നിവർക്ക് പുറമേ പ്രാദേശിക നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!