മൂന്നാറിൽ ബസിന് മുകളിലും ഡോറില്‍ തൂങ്ങിക്കിടന്നും യുവാക്കളുടെ അപകടകരമായ യാത്ര

മൂന്നാര്‍: ഇടുക്കി ചിന്നക്കനാലിന് സമീപം ദേശീയപാതയില്‍ ബസില്‍ യുവാക്കളുടെ അപകടകരമായ യാത്ര. ബസിന്റെ മുകളിലും ഡോറില്‍ തൂങ്ങിക്കിടന്നും യുവാക്കള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചിന്നക്കനാലിലാണ് യുവാക്കള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. ബസിന്റെ മുകളിലും ഡോറില്‍ തൂങ്ങിക്കിടന്നും നിരവധി യുവാക്കളാണ് യാത്ര ചെയ്തത്.

ഈ സമയം അതുവഴി കടന്നുപോയവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, യുവാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!