കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തം നടപ്പാക്കുന്നത് തുഗ്ലക് പരിഷ്‌കാരമാകുമെന്ന് കാന്തപുരം വിഭാഗം എസ് വൈഎസ് ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം. ലഹരിയില്‍ നിന്ന് കുട്ടികളുടെ ശ്രദ്ധ മാറ്റാന്‍ ഈ തുള്ളിച്ചാട്ടത്തിന് സാധിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു പഠനവും നടന്നിട്ടില്ല. ഇത്തരം കളികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നതോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും കലാലയങ്ങള്‍ വെറും നൃത്തശാലകളായി മാറുകയും ചെയ്യുമെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.
വഴിവിട്ട ബന്ധങ്ങള്‍ക്കും അതുവഴി ലഹരിയുടെ വ്യാപനത്തിനുമാകും ഇത്തരം പരിഷ്‌കാരങ്ങള്‍ കാരണമാവുക. ഇത്തരം തലതിരിഞ്ഞ പരിഷ്‌കാരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. സ്ത്രീ പുരുഷ വിവേചനം ഒഴിവാക്കാന്‍ ക്ലാസ് റൂമില്‍ ഇടകലര്‍ന്നിരിക്കണമെന്ന് പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് പുതിയ പരിഷ്‌കാരമെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.
