കാഠ്മണ്ഡു : ബലാത്സംഗക്കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെയെ എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. കാഠ്മണ്ഡു കോടതിയുടേതാണ് വിധി. ജസ്റ്റിസ് ശിശിര്‍ രാജ് ധക്കലിന്റെ ബെഞ്ചാണ് ലാമിച്ചാനെയ്ക്ക് ശിക്ഷ വിധിച്ചത്.
തടവുശിക്ഷയ്ക്ക് പുറമെ മൂന്നു ലക്ഷം നേപ്പാളീസ് രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബലാത്സംഗക്കേസില്‍ സന്ദീപ് ലാമിച്ചാനെ കുറ്റക്കാരനാണെന്ന് ഡിസംബര്‍ 29 ന് കോടതി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് സന്ദീപ് ലാമിച്ചാനെ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
ബലാത്സംഗക്കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെക്ക് എട്ടു വര്‍ഷം തടവുശിക്ഷ
