ആദ്യരാത്രിയിൽ കിടപ്പുമുറിയിലേക്ക് ആശിച്ചെത്തി നവവരൻ;  ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്ന് അലറി കത്തിമുനയിൽ നിർത്തി വധു, ഞെട്ടിത്തരിച്ച് മണവാളൻ

പ്രയാഗ്രാജ് : അദ്യരാത്രിയിൽ മണിയറയിലേക്ക് ഏറെ ആശിച്ചെത്തിയ നവവരനെ കൊല്ലുമെന്ന് ആക്രോശിച്ച് നവവധു. ദിവസങ്ങളോളം നവവരനെ കത്തിമുനയിൽ നിർത്തിയ ശേഷം നവവധു കാമുകനൊപ്പം ഒളിച്ചോടി. 

യുപി യിലെ പ്രയാഗ്രാജിലാണ് സംഭവം നടന്നത്. 26 വയസ് പ്രായമുള്ള നിഷാദിന്റെ വിവാഹം ഏപ്രിൽ 29നാണ് സിതാര എന്ന യുവതിയുമായി കഴിയുന്നത്. വിവാഹത്തിന് പിന്നാലെ പ്രയാഗ്രാജിലെ എഡിഎ കോളനിയിലെ ഭ‍ർത്താവിന്റെ വീട്ടിലേക്ക് യുവതി എത്തുകയും ചെയ്തു.

പക്ഷെ ആദ്യ രാത്രിയിൽ മണിയറയിലേക്ക് എത്തിയ നിഷാദിനെ കത്തിയുമായാണ് സിതാര കാത്തിരുന്നത്. തന്റെ ദേഹത്ത് തൊട്ടാൽ കഷ്ണമായി വെട്ടിനുറുക്കുമെ ന്നും താൻ മറ്റൊരാളുടേതാണെന്നുമാണ് സിതാര യുവാവിനോട് പറഞ്ഞത്. ഭയന്നുപോയെങ്കിലും നാണക്കേട് ഭയന്ന് നിഷാദ് ഈ വിവരം ആരെയും അറിയിച്ചില്ല.

സമാനമായ രീതിയിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം മെയ് 2നായിരുന്നു ദമ്പതികൾക്ക് റിസപ്ഷൻ ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ഇതിന് ശേഷവും സിതാരയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഇല്ലാതെ വന്നതോടൊണ് നിഷാദ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാർ ഉടൻ തന്നെ വധുവിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി.

ഇരുകൂട്ടരും വിവരം തിരക്കുമ്പോഴാണ് അമൻ എന്ന യുവാവുമായി താൻ സ്നേഹത്തിലാണെന്നും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് നിഷാദുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. മെയ് 25ന് ഗ്രാമത്തലവനടക്കം പങ്കെടുത്ത ചർച്ചയിൽ കാമുകനെ മറക്കാനും വിവാഹ ബന്ധം തുടരാനും തീരുമാനവുമായി. മധ്യസ്ഥ ചർച്ചകൾക്കെത്തിയവർ യുവതിയിൽ നിന്ന് സമ്മതം എഴുതി വാങ്ങുകയും ചെയ്തു.

ഇതിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ യുവതി പഴയ പോലെ തന്നെ മണിയറയിൽ കത്തിയുമായി കാത്തിരിപ്പ് തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിരികെ ഭർത്താവിന്റെ വീട്ടിലെത്തി ഏതാനും ദിവസത്തിന് ശേഷം വീടിന്റെ പിൻഭാഗത്തുള്ള മതില് ചാടി യുവതി കാമുകനൊപ്പം ഒളിച്ചോടി.

മെയ് 30നാണ് സിതാര കാമുകനൊപ്പം ഒളിച്ചോടിയത്. സിസിടിവി ദൃശ്യങ്ങളിൽ നവവധു മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങളും പതിയുകയും ചെയ്തിട്ടുണ്ട്. എന്തായാലും ജീവൻ എങ്കിലും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!