സേവാഭാരതി കൂട്ടിക്കലിൽ നിർമ്മിച്ച സ്‌നേഹ നികുഞ്ജ വീടുകളുടെ സമർപ്പണം ഇന്ന്


കോട്ടയം : തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ കൂട്ടിക്കൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കൊടുങ്ങയിൽ സേവാഭാരതി നിർമ്മിച്ച് നൽകുന്ന വീടുകളുടെ സമർപ്പണം ഇന്ന് നടക്കും.

രാവിലെ 11 ന് കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനി യിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. ചടങ്ങിൽ സേവാഭാരതി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.രശ്മി ശരത് അദ്ധ്യക്ഷയാകും.

ആർഎസ് എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ് സുദർശൻ സേവാ സന്ദേശം നല്കും. വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ മുഖ്യാതിഥിയാകും. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്ജ്, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.രഞ്ജിത് വിജയഹരി, ജില്ലാ ജനറൽ സെക്രട്ടറി കെ ജി രാജേഷ് എന്നിവർ പ്രസംഗിക്കും.

‘സ്നേഹനികുഞ്ജം’ എന്നറിയപ്പെടുന്ന 12 ഭവനങ്ങൾ  സേവാഭാരതിയുടെ ‘തലചായ്ക്കാനൊരിടം’- പദ്ധതിയിൽ പ്പെടുത്തി ഇൻഫോസിസ് ഫൗണ്ടേഷനുമാ യി ചേർന്നാണ്  നിർമ്മിച്ചത്. സ്വന്തമായി സ്ഥലമുണ്ടായിരുന്ന നാലു  പേർക്ക് നേരത്തെ വീടുകൾ നിർമ്മിച്ചു നല്കി. ശേഷിക്കുന്ന എട്ടു കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ സമർപ്പണം ആണ് ഇന്ന് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!