ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണമുണ്ടാകും… ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ : സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. ഒരു കാരണവശാലും ആണവ പദ്ധതി പൂര്‍ണമായി നിര്‍ത്തിവെക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് പെസഷ്‌കിയാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്റെ ആണവ പദ്ധതിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ആശങ്ക അറിയിച്ചു. ‘ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നേടരുത്. ഇറാന്‍ അവരുടെ ആണവ പദ്ധതികള്‍ സമാധാനപരമാണെന്ന് തെളിയിക്കണം. യുദ്ധം അവസാനിപ്പിക്കാനും വലിയ നാശങ്ങള്‍ തടയാനും ഇപ്പോഴും അവസരമുണ്ടെന്ന് വിശ്വസിക്കുന്നു.’ എന്നും മസൂദ് പെസഷ്‌കിയാനോട് മക്രോണ്‍ വ്യക്തമാക്കി. സമാധാനം സ്ഥാപിക്കാന്‍ ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്നും മക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!