ന്യൂഡല്‍ഹി: ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. കര്‍ശനമായ സുരക്ഷാ പരിശോധന അടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് വിമാനങ്ങള്‍ റദ്ദുചെയ്തതെ ന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഡ്രീംലൈനര്‍ വിമാനങ്ങളടക്കം റദ്ദാക്കേണ്ടിവന്നിട്ടുള്ളതായി എയര്‍ ഇന്ത്യ അറിയിച്ചു.
രാജ്യത്താകമാനം എയര്‍ ഇന്ത്യാ വിമാനങ്ങളുടെ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പരിശോധന നടക്കുന്നതുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു.
ലണ്ടന്‍-അമൃതസര്‍, ഡല്‍ഹി-ദുബായ്, ബെംഗളൂരു-ലണ്ടന്‍, ഡല്‍ഹി-പാരിസ്, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ, അഹമ്മദാബാദ്-ലണ്ടന്‍ വിമാനങ്ങളാണ് റദ്ദുചെയ്തത്. പരിശോധനാ കാരണങ്ങളാല്‍ സമയത്ത് വിമാനം ലഭ്യമാകാതിരുന്നതാണ് അഹമ്മദാബാദ്- ലണ്ടന്‍ വിമാനം റദ്ദാക്കാന്‍ കാരണമായത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ആറ് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ; കാരണമിതാണ്…
