കോഴഞ്ചേരി : അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ കോഴഞ്ചേരി പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായരും അകപ്പെട്ടതായി കുടുംബത്തിന് വിവരം ലഭിച്ചു.
ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ സ്ഥിരീകരിച്ചത്.
രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്യുന്നത്.
നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിയത്.
ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
അപകടത്തിൽപെട്ടെന്ന വിവരമാണ് ആദ്യം ലഭിച്ചത്. പിന്നീട് മരിച്ചതായുള്ള വിവരവും ലഭിച്ചു.
അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.
നിർമ്മാണം പൂർത്തിയായ വീടിന്റെ പാലുകാച്ചൽ 28 ന് നടത്താൻ തീരുമാനിച്ചിരുന്നു.
അഹമ്മദാബാദ് വിമാനദുരന്തം: മരിച്ചവരിൽ കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിതയും
