‘എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഞാൻ ഏത് ലെവൽ വരെയും പോകും’.. എനിക്കെതിരെ ബലാത്സംഗ ശ്രമം വരെയുണ്ടെന്ന് കൃഷ്ണകുമാർ…

തിരുവനന്തപുരം : കുടുംബത്തെ സംരക്ഷിക്കാനായി താൻ ഏതറ്റം വരെയും പോകുമെന്ന് നടൻ കൃഷ്ണ കുമാർ. തങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ അച്ഛൻ കൂടെ നിൽക്കുമെന്ന വിശ്വാസം മക്കൾക്കുണ്ടെന്നും ഈ പ്രശ്നങ്ങൾക്കിടയിലും തങ്ങൾക്കൊപ്പം നിന്ന കേരളക്കരയ്ക്ക് നന്ദിയെന്നും കൃഷ്ണ കുമാർ പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിരുന്നു. അവിടെ നിന്നും ലഭിച്ച മറുപടി വളരെയധികം റിലീഫ് നൽകുന്നതായിരുന്നുവെന്നും കൃഷ്ണ കുമാർ പറഞ്ഞു.

ഒരുഘട്ടത്തിൽ ഈ പ്രശ്നങ്ങൾ എനിക്കും മകൾക്കുമെതിരെ നടക്കുന്ന ഗൂഢാലോചനയായിട്ട് എനിക്ക് തോന്നി. ഏറ്റവും ഉന്നത സ്ഥാനത്ത് പോയി പരാതി പറയാനാണ് എനിക്ക് തോന്നിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി. സംസാരിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്ക് മുഴുവൻ കാര്യങ്ങളും പിടികിട്ടി. ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കും അന്വേഷണം കൃത്യമായിരിക്കും ഒരു കാരണവശാലും ഭയക്കണ്ടെന്ന ഉറപ്പ് എനിക്കും എന്റെ മകളെ വിളിച്ചും അവർ പറഞ്ഞു. ആര് ഭരിച്ചാലും, ഞാൻ ഏത് പാർട്ടിയിൽ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു എന്ന് കൃഷ്ണകുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!