രാമപുരം വാഹനാപകടം; മദ്യപിച്ചു വാഹനമോടിച്ചയാള്‍ക്കെതിരെ കേസ്.. കാറിനുള്ളിൽ കണ്ടെത്തിയത്…

പാലാ : രാമപുരത്ത് വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ മദ്യപിച്ചു വാഹനമോടിച്ചയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കോട്ടയം സ്വദേശി രഞ്ജിത്ത് കെ ആറിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും കഞ്ചാവ് കണ്ടെത്തി.

സുഹൃത്തുക്കളുമൊന്നിച്ച് തൊടുപുഴ ഭാഗത്ത് നിന്നും ഓടിച്ചുവന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. യാത്രക്കിടെ പരസ്പരം വാക്കുതര്‍ക്കം ഉണ്ടായതോടെ കാര്‍ തിട്ടയിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം.കാറില്‍ യാത്ര ചെയ്തിരുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി ജോസ്‌നയാണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!