തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു…

തിരുവനന്തപുരം :  നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിയുടെ കൈക്ക് പരിക്കേറ്റു.

മറ്റു കുട്ടികള്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും അടുത്തുള്ള ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നടക്കം പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകും. റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും മഴയത്ത് റോഡിൽ നനവുണ്ടായിരുന്നുവെന്നും നഗരൂര്‍ പഞ്ചായത്തംഗം എം രഘു പറഞ്ഞു. മഴയത്ത് റോഡിൽ ചെളിയും അടിഞ്ഞുകൂടിയിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആര്‍ക്കും കാര്യമായ പരിക്കില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!