ബാങ്കിൽ ഇന്റീരിയർ ജോലിക്ക് പോയി ; ഒടുവിൽ ലഭിച്ചത് അക്കൗണ്ട് പോലുമില്ലാത്ത ബാങ്കിൽ നിന്ന് 25 ലക്ഷം വായ്പയെടുത്തത് തിരിച്ചടയ്ക്കാനുള്ള ഉത്തരവ്

എറണാകുളം : അങ്കമാലി അർബൻ സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉയരുന്നത് വൻ തട്ടിപ്പ് ആരോപണങ്ങൾ. നിരവധി പേരുടെ പേരിൽ വ്യാജ ഒപ്പിട്ട് വലിയ തുകകൾ തട്ടിയെടുത്തു എന്നാണ് ആരോപണമുയർന്നിട്ടുള്ളത്. ഒരു ലക്ഷം രൂപയോളം മാത്രം ലോണെടുത്തവരുടെ പേരിൽ പോലും പിന്നീട് 10 ലക്ഷത്തോളം രൂപ കൂട്ടിച്ചേർത്തതായും ആരോപണം ഉയരുന്നുണ്ട്.

ഈ ബാങ്കിൽ അക്കൗണ്ട് പോലും ഇല്ലാതിരുന്നിട്ടും തന്റെ പേരിൽ 25 ലക്ഷം രൂപ വായ്പ എടുത്തിരിക്കുന്നത് ആയി കാണിച്ച് അങ്കമാലി സ്വദേശിയായ സുനിൽ ആണ് ബാങ്കിനെതിരെ ഒടുവിൽ പരാതിയുമായി എത്തിയിട്ടുള്ളത്. ബാങ്കിന്റെ ഇന്റീരിയർ ജോലികൾ ചെയ്തിരുന്നത് സുനിൽ ആയിരുന്നു. എല്ലാദിവസവും പണം വാങ്ങി ബാങ്കിലെ വൗച്ചറിൽ ഒപ്പിട്ടിട്ട് പോകുകയായിരുന്നു പതിവ്. ഒടുവിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കണമെന്ന് കാണിച്ചു നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം സുനിൽ അറിയുന്നത്..

സുനിലിനെ പോലെ തന്നെ 300 ഓളം പേരാണ് ഇത്തരത്തിൽ വ്യാജ വായ്പ തട്ടിപ്പിന് ഇരയായിരിക്കുന്നത് എന്നാണ് നിക്ഷേപകർ പറയുന്നത്. തട്ടിപ്പിൽ ബാങ്ക് ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് എറണാകുളം അങ്കമാലി അർബൻ സർവ്വീസ് സഹകരണ സംഘം ഭരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!