തൊടുപുഴ: ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമന്നു നിർദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി വയ്ക്കാനും കളക്ടർ ഉത്തരവിട്ടു.
ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ജല വിനോദങ്ങൾ, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികൾ എന്നിവയ്ക്കും നിരോധനമുണ്ട്.
