ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമർശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി . ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണ്.
ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശ്ശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എം.എം മണി ആക്ഷേപിച്ചു.
ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ ഈ മാസം ഒൻപതിന് തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും, ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികൾ പിൻവലിക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു.