ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസ്; അകത്ത് രോഗിയില്ല…പകരം…

തൃശൂർ : ആംബുലൻസിന്റെ മറവിൽ നടത്തിയിരുന്ന ലഹരി കച്ചവടം പൊലീസ് കണ്ടെത്തി. തൃശ്ശൂർ ചേറ്റുവയിലാണ് ഇതുവരെ കേൾക്കാത്ത ലഹരി കച്ചവട രീതിയുമായി രണ്ട് യുവാക്കൾ പിടിയിലായത്.

ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന ആംബുലൻസിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്

ചേറ്റുവ സ്വദേശി പുത്തൻ പീടികയിൽ നസറുദ്ദീൻ (30),  ചാവക്കാട് സ്വദേശി അഫ്സാദ് (24 )എന്നിവരാണ് പിടിയിലായത്. ആംബുലൻസിന്റെ മറവിൽ ലഹരി കച്ചവടം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!