രാജാക്കാട്(ഇടുക്കി ) : രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന 108 ആംബുലന്‍സിന്റെ മുന്‍വശത്തെ ടയറിന്റെ കമ്പി തെളിഞ്ഞ നിലയില്‍. ഹൈറേഞ്ചിലെ ദുര്‍ഘടമായ പല വഴികളിലൂടെയും പോയി രോഗികളെ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലെത്തിക്കുവാനാണ് 108 ആമ്പുലന്‍സ് സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
100 കിലോമീറ്ററിലധികം യാത്ര ചെയ്താല്‍ മാത്രമേ രാജാക്കാട്ടുകാര്‍ക്ക് ഒരു നല്ല ആശുപത്രിയിലെത്താന്‍ സാധിക്കു. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ചിലപ്പോള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോകേണ്ടി വരും. ഇന്നത്തെ നിലയിൽ അതില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്.
ഇതേപ്പറ്റി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചപ്പോള്‍ നിസംഗതയോടെയാണ് പെരുമാറിയതെന്നാണ് അറിയുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന 108 ആംബുലന്‍സിന്റെ ടയര്‍ മാറ്റിയിട്ട് അതില്‍ സഞ്ചരിക്കുന്ന രോഗികളുടേയും ജീവനക്കാരുടേയും ആശങ്ക അകറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
