കെഎസ്ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി; 19 കാരന് ദാരുണാന്ത്യം

തൃശൂർ  ::പുതുക്കാട് സ്റ്റാൻ്റിന് മുൻപിൽ കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

വരാക്കര സ്വദേശി മേച്ചേരിപ്പടി വീട്ടിൽ ആൻസന്‍റെ മകൻ 19 വയസുള്ള ആൻസ്റ്റിൻ ആണ് മരിച്ചത്. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി വെണ്ണാട്ടുപറമ്പിൽ വീട്ടിൽ  19 വയസുള്ള അലനാണ് അപകടത്തിൽ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ അലൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!