കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ വിജിലൻസ് പിടിയിൽ. തൃശൂർ സ്വദേശിയായ സ്വപ്നയാണ് പിടിയിലായത്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇവരെ വിജിലൻസ് പിടികൂടിയത്. കെട്ടിട നിർമ്മാണ പ്ലാൻ അംഗീകരിക്കാനാണ് കൈക്കൂലി വാങ്ങിയത്.
അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നൽകണമെങ്കിൽ 5000 രൂപ വെച്ച് 25000 രൂപയാണ് വാങ്ങുന്നതെന്നും എന്നാൽ 15,000 നൽകിയാൽ മതിയെന്നും ഇവർ പറഞ്ഞതായി പരാതികാരൻ അറിയിച്ചു. പിന്നാലെ പരാതികാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. വൈറ്റിലയിൽ റോഡരികിൽ കാറിൽ വെച്ച് പണം വാങ്ങുന്നതിനിടയിലാണ് ഇവർ വിജിലൻസ് പിടിയിലാവുന്നത്.
അഞ്ച് നിലകളുള്ള കെട്ടിടം…ഓരോ നിലയ്ക്കും 5,000 രൂപ… ഇത്തവണ കൈക്കൂലി കേസിൽ പിടിയിലായത്…
