തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്സ് മേധാവിയായി നിയമനം നല്‍കി. നിലവില്‍ ക്രമസമാധാന ചുമതലയുളള എഡിജിപിയാണ് മനോജ് എബ്രഹാം.
1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അദ്ദേഹം. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി കെ.പദ്മകുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ഈ മാസം 30-നാണ് പദ്മകുമാര്‍ വിരമിക്കുന്നത്. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേല്‍ക്കും.
