കശ്മീരിൽ കുടുങ്ങിയ 73 മലയാളികളെ ബന്ധപ്പെടാനാകുന്നില്ല; കേരളത്തിൽ 102 പാക്ക് പൗരന്മാർ…ഉടൻ തിരിച്ച് പോകാൻ നിർദ്ദേശം…

ന്യൂഡൽഹി : നിലവിൽ കേരളത്തിലുള്ള പാക്കിസ്ഥാനി പൗരൻമാരുടെ എണ്ണം 102 എന്ന് റിപ്പോർട്ട് . ഇതിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽ എത്തിയതാണ്.

കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തി. മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്ന നിർദേശമാണു നൽകിയിട്ടുള്ളത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. തമിഴ്നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. വിദ്യാർഥി വീസയിലും മെഡിക്കൽ വീസയിലും എത്തിയവർ ഉൾപ്പടെ  മടങ്ങാനാണ് നിർദ്ദേശം.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ ഒറ്റപ്പെട്ടുപോയ 73 മലയാളികളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് നോർക്ക അറിയിച്ചു. 6 സംഘങ്ങളിൽ ഉൾപ്പെട്ടവരാണിവർ. നേരത്തേ നോർക്കയുടെ ഹെൽപ്‌ലൈനിൽ ഇവർ റജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടമായി.ഇതുവരെ 51 സംഘങ്ങളിലെ 560 ൽ അധികം മലയാളികളെ കണ്ടെത്തി കശ്മീരിനു പുറത്തെത്തിക്കാൻ കഴിഞ്ഞു.ടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!