കൊച്ചി : വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ ലോണുകൾ എഴുതി തള്ളുന്ന കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തിൽ വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിർദ്ദേശിക്കാൻ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ അവർ പരിശോധിക്കണം.
