പഴയ ഓര്‍മ! എഐസിസി സമ്മേളനത്തില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് കനയ്യ; വള്ളത്തോള്‍ കവിത ചൊല്ലി തരൂര്‍

അഹമ്മദാബാദ്: എഐസിസി സമ്മേളനത്തില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് പാര്‍ട്ടി നേതാവ് കനയ്യ കുമാര്‍. പ്രസംഗം ഉപസംഹരിക്കുമ്പോഴാണ് കനയ്യ ‘പഴയ ഓര്‍മയില്‍’ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചത്. ഉടന്‍ തന്നെ കോണ്‍ഗ്രസ് കി ജയ് പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

സിപിഐയുടെ തീപ്പൊരി നേതാവായിരിക്കെയാണ്, മുന്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റു കൂടിയായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിഹാറിലെ സിപിഐ നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നായിരുന്നു പാര്‍ട്ടി മാറ്റം. നിലവില്‍ എന്‍എസ് യുവിന്റെ ചുമതലയുള്ള എഐസിസി നേതാവാണ് കനയ്യ കുമാര്‍. സമ്മേളനത്തിലെ പ്രസംഗത്തില്‍ ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കനയ്യ കുമാര്‍ ഉയര്‍ത്തിയത്.

വള്ളത്തോള്‍ കവിത ചൊല്ലി തരൂര്‍

വള്ളത്തോളിന്റെ, ‘ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം’ എന്ന വരികള്‍ ചൊല്ലി എഐസിസി സമ്മേളനത്തില്‍ തരൂര്‍ സദസ്സിനെ കൈയിലെടുത്തു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ആയിട്ടായിരുന്നു തരൂരിന്റെ പ്രസംഗം. രണ്ടാം യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ച കാലത്തു കോണ്‍ഗ്രസ് നേടിയ വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടതെന്ന് തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് തരൂരിനു പുറമേ എം ലിജു, ഷാഫി പറമ്പില്‍, റോജി എം ജോണ്‍ എന്നിവര്‍ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!