പാമ്പാടി  വെള്ളൂരിൽ PT M സ്കൂളിന് എതിർ വശത്ത്  സ്കൂട്ടർ യാത്രികരെ ലോറിയിടിച്ചു  നിർത്താതെ  പോയി,  ലോറിക്ക് പിന്നാലെ പാമ്പാടി പോലീസ്

പാമ്പാടി : പാമ്പാടി PT M സ്ക്കൂളിന് എതിർ വശം സ്ക്കൂട്ടർ യാത്രികരെ ലോറിയിടിച്ചു. ഇടിച്ചിട്ട നാഷണൽ പെർമിറ്റ് ലോറി നിർത്താതെ ഓടിച്ച് പോയി.   പാമ്പാടി വെള്ളൂർ സ്വദേശികളായ സന്തോഷ് ,രാജൻ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലാണ് ലോറി ഇടിച്ചത് ഇരുവർക്കും തലക്ക് പരിക്കേറ്റു.

ഇവരെ നാട്ടുകാരും , ഓട്ടോറിക്ഷാ തൊഴിലാളികളും  ചേർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.  ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു .

പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു നിർത്താതെ പോയ നാഷണൽ പെർമിറ്റ് ലോറി ഉടൻ തന്നെ കണ്ടെത്താനുള്ള അന്വേഷണം പാമ്പാടി പോലീസ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!