ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു; കുടുംബസമേതം ഇന്ത്യയിലേക്ക് വരണം; സുനിത വില്യംസിന് മോദിയുടെ കത്ത്

ന്യൂഡൽഹി : സുനിത വില്യംസിന് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടാണ് കത്ത്. കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടാണ് മോദി കത്ത് എഴുതിയിരിക്കുന്നത്.

സുനിതയ്ക്കും ബുച്ചിനും ശുഭയാത്രയും മോദി നേർന്നു.’കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ, ഞാൻ പ്രശസ്ത ബഹിരാകാശ സഞ്ചാരി മിസ്റ്റർ മൈക്ക് മാസിമിനോയെ കണ്ടുമുട്ടി. ഞങ്ങളുടെ സംഭാഷണത്തിനിടയിൽ, നിങ്ങളുടെ പേര് ഉയർന്നുവന്നു. നിങ്ങളെയും നിങ്ങളുടെ പ്രവർത്തനത്തെയും കുറിച്ച് ഞങ്ങൾ എത്രമാത്രം അഭിമാനിക്കുന്നു. ആ സംഭാഷണത്തിനു ശേഷം, നിങ്ങൾക്ക് എഴുതുന്നതിൽ നിന്ന് എനിക്ക് എന്നെത്തന്നെ തടയാൻ കഴിഞ്ഞില്ല,’ വില്യംസിനുള്ള കത്തിൽ പ്രധാനമന്ത്രി മോദി എഴുതി.

സുനിത വില്യംസിന്റെ ഭർത്താവ് മൈക്കൽ വില്യംസിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു. വില്യംസിനൊപ്പം മടങ്ങാൻ പോകുന്ന ബാരി വിൽമോറിനും മോദി ആശംസ അറിയിച്ചു. ‘നിങ്ങൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു .1.4 ബില്യൺ ഇന്ത്യക്കാർ എപ്പോഴും നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അവരുടെ അമ്മ ബോണി പാണ്ഡ്യ അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. ‘നിങ്ങളുടെ തിരിച്ചുവരവിന് ശേഷം, ഇന്ത്യയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏറ്റവും മികച്ച പുത്രിമാരിൽ ഒരാളെ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് സന്തോഷകരമായിരിക്കും,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ക്രൂ 9 സംഘത്തിന്റെ മടക്കയാത്ര പുരോഗമിക്കുകയാണ്. സുനിത വില്യംസ് അടക്കം നാലംഗ സംഘം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. ബുധനാഴ്ച (നാളെ) പുലർച്ചെ മുന്നരയോടെയാണ് പേടകം ഭൂമിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!