കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട… പിടിയിലായത് എസ്എഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർ… വിദ്യാർത്ഥികളെ വിട്ടയച്ചു…

എറണാകുളം : കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയവരിലൊരാൾ എസ്എഫ്ഐ പ്രവർത്തകൻ. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി ഹരിപ്പാട് സ്വദേശി ആദിത്യൻ, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം, തങ്ങളുടെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ലെന്നും അത് ലഭിച്ച മുറി തങ്ങലുടേതല്ലെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. കുട്ടികളുടെ ആരുടെയും പക്കൽ നിന്നല്ല കഞ്ചാവ് കണ്ടെടുത്തതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!