കണ്ണൂർ : മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടി സ്വദേശി സമീറിന്റെ എട്ടുമാസം പ്രായമായ ആൺകുഞ്ഞാണ് ഗുരുതരാവസ്ഥയിലുള്ളത് .
ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. മരുന്നിന്റെ ഡോസ് കൂടിയതോടെ കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു . സംഭവത്തിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കാൽപോൾ സിറപ്പായിരുന്നു ഡോക്ടർ കുറിച്ച് നൽകിയത്. എന്നാൽ മെഡിക്കൽ ഷോപ്പിൽ നിന്നും പകരം നൽകിയത് കാൽപോൾ ഡ്രോപ്പ്സ് ആയിരുന്നു.മരുന്ന് ഉപയോഗിച്ചതോടെ കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥ യില്‍ ചികില്‍സയിലാണ്.