തൃക്കൊടിത്താനം തിനപ്പറമ്പിൽ വിലാസിനിയമ്മ അന്തരിച്ചു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം നാൽകവല തിനപ്പറമ്പിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ എ.എൻ വിലാസിനിയമ്മ (79)(റിട്ട. നഴ്‌സ്  എൻ എസ് എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പെരുന്ന) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) 3ന് വീട്ടുവളപ്പിൽ.

മക്കൾ. എസ്.അജിത് കുമാർ (മജിസ്ട്രേറ്റ് കോടതി, ചങ്ങനാശ്ശേരി ), ശ്രീലതാ പ്രസാദ് (ഹൈദരാബാദ് )എസ്. സജികുമാർ (ജന്മഭൂമി ലേഖകൻ, ചങ്ങനാശ്ശേരി ബ്യൂറോ). മരുമക്കൾ എം.എസ് പ്രസാദ് (ഹൈദരാബാദ് ), ദീപാ അജിത്.


സുകൃതമായി നേത്രദാനം.

:നേത്രദാനം സുകൃതമാണെന്ന് തിരിച്ചറിഞ്ഞ തിനപ്പറമ്പിൽ വിലാസിനിയമ്മയുടെ ഇരു നേത്രങ്ങളും സക്ഷമ മുഖാന്തിരം ദാനം ചെയ്തു. സമ്മതപത്രം സ്വീകരിച്ച് മക്കളായ അജിത് കുമാറും, സജികുമാറും, ശ്രീലതയും ചേർന്ന് സക്ഷമ ജില്ലാ പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ മുഖേനയാണ് നേത്ര ദാനം നൽകിയത്.

വിലാസിനിയമ്മയുടെ ഇരു നേത്രങ്ങൾക്കും യാതൊരു തകരാറുമില്ലന്ന് ഡോക്ടർമാർ കണ്ടെത്തി.കോട്ടയത്ത് സക്ഷമ മുഖാന്തിരം നൽകുന്ന 78-മത് നേത്ര ദാനമാണിത്. നേത്രദാനം നൽകിയ വിലാസിനിയമ്മയുടെ കുടുംബത്തെ സക്ഷമ ജില്ലാ സമിതി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!