കൊച്ചി : മകന്‍ ജയിലില്‍ കിടക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ലെന്ന് അമ്മ കോടതിയെ അറിയിച്ചതോടെ മകന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.
പുതുവത്സരാഘോത്തിന് പണം നല്‍കാത്തതിനായിരുന്നു 25കാരനായ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മകന്റെ ആക്രമണത്തില്‍ മുഖത്തും കൈയിലും അടക്കം അമ്മയ്ക്ക് പന്ത്രണ്ടിലധികം മുറിവുകളുണ്ടായിരുന്നു.
വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ജനുവരി ഒന്നാം തീയതി മുതല്‍ ജയിയിലാണെന്നതടക്കം ചൂണ്ടിക്കാട്ടി യുവാവ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. പരാതിയില്ലെന്ന് അമ്മ പറഞ്ഞാല്‍ മാത്രമേ ജാമ്യം അനുവദിക്കൂ എന്നായിരുന്നു കോടതിയുടെ നിലപാട്. ഇതിന് പിന്നാലെ മകന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ സത്യവാങ്മൂലം ഫയല്‍ ചെയ്തു.