തിരുവനന്തപുരം: ലഹരിക്കെതിരായ പ്രചാരണത്തിൽ പങ്കാളിയായി നടി മഞ്ജു വാര്യർ. എക്സൈസ് വകുപ്പിനെ സഹായിക്കാൻ വീഡിയോയിൽ കൂടി മഞ്ജു ആഹ്വാനം ചെയ്തു. യുവതലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരേ ഒന്നിച്ചു പോരാടാമെന്നും കേരളത്തെ രക്ഷിക്കാമെന്നും മഞ്ജു വീഡിയോയിൽ പറയുന്നു.
എക്സെസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ മഞ്ജു വാര്യർ തന്റെ ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയിൽ പറയുന്നത്; നമസ്കാരം. ഇന്നത്തെ സമൂഹത്തെ, പ്രത്യേകിച്ച് യുവതലമുറയെ തകർക്കുന്ന മയക്കുമരുന്നിനെതിരായി നമുക്ക് ഒന്നിച്ച് പോരാടാം. മയക്കു മരുന്നിനെതിരായ മുന്നണിപ്പോരാളികളായ കേരള എക്സൈസ് ഡിപ്പാർട്മെന്റിനെ നമുക്ക് സഹായിക്കാം.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് കുറ്റകൃത്യം, കേരള എക്സൈസിന്റെ 9447178000 എന്ന നമ്പറിൽ വിളിച്ചറിയിക്കുക. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. സേ നോ ടു ഡ്രഗ്സ്, സേവ് കേരള…