പാർട്ടി നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള ബന്ധം…സിപിഎം പ്രവർത്തന റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്…

കൊല്ലം : പാർട്ടി നേതാക്കൾക്ക് കൊട്ടേഷൻ സംഘമായി നേരിട്ടും അല്ലാതെയും ഉള്ള ബന്ധങ്ങൾ ഉണ്ടെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് നേതാക്കളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പല നേതാക്കൾക്കും സ്ഥാനമാനങ്ങളോടുള്ള അഭിനിവേശം ആണെന്നും അത് ലഭിക്കാതെ വരുമ്പോൾ അവർ പാർട്ടിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കി.

‘തുടര്‍ച്ചയായി അധികാരം ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ നമുക്ക് കഴിയണം. രാഷ്ട്രീയ അധികാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപെടുന്ന പ്രവണത നേരിട്ടും അല്ലാതെയും ഉണ്ട് എന്ന കാര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും പലയിടത്തുമുണ്ട്. പാര്‍ട്ടി നേതാക്കള്‍ ഇത്തരം ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് പാലക്കാട് പ്ലീനം നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ കടന്നുവരുന്ന സ്ഥിതിയുണ്ട്. അവരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും ഉണ്ടെന്ന പരാതിയും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കഴിയണം’, പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!