അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തീവണ്ടിക്കുള്ളിൽ കുഴഞ്ഞുവീണു മരിച്ചു…

നാഗർകോവിൽ : നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിക്കുള്ളിൽ കുഴഞ്ഞുവീണ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് മരിച്ചു. കുണ്ടറ മാമൂട് മുണ്ടൻചിറ മാടൻകാവ് ക്ഷേത്രത്തിനു സമീപം സുകൃതം വീട്ടിൽ പ്രദീപാണ്(42) വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായിരുന്നു.

രാത്രി 12.15-ഓടെ കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ എത്തിയ വിവേക് എക്‌‍സ്‍പ്രസ് ശുചീകരണത്തിനായി നാഗർകോവിൽ സ്‌റ്റേഷനിൽ എത്തിച്ചു. വെളുപ്പിന് ഒന്നരയോടെ പ്രദീപ് ലോക്കോ പൈലറ്റിനോടൊപ്പം ലോക്കോ ഓഫ് ചെയ്ത് താഴെയിറങ്ങി. പിന്നീട് ബാഗ് എടുക്കാനായി വീണ്ടും കയറി. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. സംശയംതോന്നി ലോക്കോ പൈലറ്റ് അകത്തുകയറി നോക്കുമ്പോൾ വീണുകിടക്കുകയായിരുന്നു.ഡോക്ടർ എത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രദീപ് പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശവും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവും ദിവസങ്ങൾക്കു മുമ്പായിരുന്നു. റെയിൽവേ പോലീസ് കേസെടുത്തു. അച്ഛൻ: മാധവൻ. അമ്മ: തങ്കമ്മ. ഭാര്യ: പ്രിയങ്ക. മക്കൾ: ആര്യ, അനയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!