തിരുവനന്തപുരം : ആശ പ്രവർത്തകരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
സിക്കിംമില്‍ 10000 രൂപയാണ് ഓണറേറിയം. അത് വീണ ജോർജ് പഠിച്ച ഇന്ത്യയുടെ മാപ്പില്‍ ഇല്ല. എന്ത് പറഞ്ഞാലും കേരളത്തെക്കാള്‍ ദുർബലമായ സംസ്ഥാനങ്ങളുടെ കണക്ക് പറഞ്ഞാണ് ഇവരുടെ താരതമ്യം.ബക്കറ്റ് പിരിവിന്‍റെ പേര് പറയുന്നവർ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവർ ആണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരോട് സംസാരിക്കാൻ തയാറായോ?.
ഓഫീസ് ടൈമില്‍ വോട്ട് ചോദിച്ചാണോ ഈ സഭയില്‍ എല്ലാവരും ജയിച്ചെത്തിയത്.ആരോഗ്യമന്ത്രി പറഞ്ഞത് സമരക്കാരോട് ഓഫീസ് ടൈമില്‍ വരാനാണ്. അധികകാലം ഓഫീസില്‍ ഇരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.കേന്ദ്രത്തില്‍ നിന്ന് 98 കോടി രൂപ വാങ്ങിയെടുക്കാൻ പറ്റാത്ത കെ.വി. തോമസിന് യാത്ര ബത്ത കൂട്ടിയ സർക്കാർ ആണ്. ഫോള്‍സ് ഈഗോ സർക്കാർ വെടിയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.