കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തുന്നത്. പുതിയ സെക്രട്ടറി ആരെന്ന് ഏകദേശ ധാരണയായതായാണ് റിപ്പോർട്ട്.
ഇന്ന് ചേരാനിരുന്ന യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുക്കുവാൻ കഴിയാതെ വന്നതിനെ തുടർന്നാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
മാർച്ച് 6ന് കൊല്ലത്ത് സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പ് പുതിയ ജില്ലാ സെക്രട്ടറിയെ സ്ഥാനമേൽപ്പിക്കാനാണ് ആണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, പി കെ ഹരികുമാർ, റജി സഖറിയ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കെ എം രാധാകൃഷ്ണൻ, ടി ആർ രഘുനാഥ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
ആരാകും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി… തിങ്കളാഴ്ച അറിയാം
