വിവാഹിതയായ സ്ത്രീയുമായി വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് കുറ്റം ചുമത്തുന്നതെങ്ങനെ?  ചോദ്യം ഉയർത്തി കേരള ഹൈക്കോടതി

കൊച്ചി : പരാതിക്കാരിയായ സ്ത്രീ വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുക എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. മാത്രമല്ല ഈ കുറ്റകൃത്യത്തിന് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

എന്നാല്‍ ഈ കേസില്‍ അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ഹര്‍ജിക്കാരനും പരാതിക്കാരിയും തമ്മിലുള്ള ലൈംഗിക ബന്ധം സമ്മതത്തിന്റെ ഫലമാണ്, തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ കുറ്റകൃത്യമാകൂ.

വിവാഹ വാഗ്ദാനദത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സ്ത്രീ ആരോപിക്കപ്പെടുമ്പോള്‍ ഒരു സ്ത്രീ നേരത്തെ വിവാഹം കഴിച്ച്‌ വിവാഹമോചനം നേടാതെയാവുമ്പോള്‍ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണ്. അത്തരം ആരോപണം അടിസ്ഥാന രഹിതമാണ്.

പൊലീസുദ്യേഗസ്ഥനായി ജോലി ചെയ്തിരുന്ന പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ വാഗ്ദാനം നല്‍കി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവരില്‍ നിന്ന് 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ അനധികൃതമായി തടങ്കലില്‍ വെയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച്‌ ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

വിവാഹം കഴിക്കാന്‍ താന്‍ ആദ്യം ആത്മാര്‍ഥമായി ആഗ്രഹിച്ചെങ്കിലും പിന്നീടാണ് വിവാഹം കഴിച്ചതാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമറിഞ്ഞതെന്നും അപ്പോഴാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്നും പ്രതിയായി ആരോപിക്കപ്പെട്ട പൊലീസുകാരന്‍ വാദിച്ചു. വിവാഹ വാഗ്ദാനം ഈ കേസില്‍ അസാധ്യമായതിനാല്‍ ആരോപിക്ക പ്പെടുന്ന ലൈംഗിക പ്രവൃത്തി പരസ്പര സമ്മത്തോടെ മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്ന് കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!