കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിംഗിനിരയായതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്ബസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്ബല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നവംബർ മുതലാണ് ഒന്നാം വർഷ വിദ്യാർത്ഥികളെ ഈ സംഘം റാഗിംങിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നത്. പീഡനം സഹിക്കവയ്യാതെ ഒന്നാം വർഷ വിദ്യാർത്ഥികളായ മൂന്നു പേരാണ് ഗാന്ധിനഗർ പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു പേരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ ക്രൂരമായ രീതിയിലുള്ള പീഡന മുറകളാണ് ഇവർ നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയിരുന്ന പ്രതികള്‍, ഈ മുറിവുകളില്‍ ലോഷൻ ഒഴിച്ചിരുന്നു. ഈ ലോഷൻ വീണ് വേദനെയെടുത്ത് പുളയുമ്ബോള്‍ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കും. തുടർന്ന് നഗ്നരാക്കി നിർത്തുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്ബല്‍ തൂക്കുകയും ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നു. മൂന്നു മാസത്തോളമായി റാംഗിംങിന്റെ പേരിലുള്ള പീഡനം തുടർന്നതോടെയാണ് കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇതേ തുടർന്ന് കേസെടുത്ത പൊലീസ് കർശന നടപടികളിലേയ്ക്കു കടക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് നഴ്‌സിംങ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ വിവേക് , റിജില്‍ ജിത്ത്, രാഹുല്‍ രാജ്, ജീവൻ, സാമുവേല്‍ ജോണ്‍ എന്നിവരെയാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.
ഞായറാഴ്ച ദിവസങ്ങളില്‍ സീനിയർ വിദ്യാർത്ഥികള്‍ മദ്യപിക്കുന്നതിനായി ഊഴമിട്ട് പിരിവെടുത്തിരുന്നതായും പരാതി നല്‍കിയ വിദ്യാർത്ഥികള്‍ പറയുന്നു. പിടിയിലായ സീനിയർ വിദ്യാർത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും.